രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സ്വന്തം ബൈക്ക് വില്‍ക്കാനൊരുങ്ങി നടന് ഹര്ഷ്വര്ധന് റെയ്ന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം താരം അറിയിച്ചത്. ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള് തന്നാല്‍ തന്റെ ബൈക്ക് വില്ക്കാന് തയ്യാറാണെന്നാണ് താരം പറയുന്നത്.
ഹിന്ദി, തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ താരമാണ് ഹര്ഷ്വര്ധന് റെയ്ന്‍. ബൈക്ക് യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് ഇദ്ദേഹം. മഞ്ഞ നിറത്തിലുള്ള തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ആണ് നടന് വില്‍ക്കാനൊരുങ്ങുന്നത്.
വലിയ തുക നല്കാന് മാത്രം സമ്പന്നനല്ല താനെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനേ ഇപ്പോള്‍ സാധിക്കൂ എന്നും താരം പറഞ്ഞു. ചുറ്റും ആളുകള്‍ ശ്വാസം കിട്ടാതെ പിടയുന്നത് തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അങ്ങനെയാണ് ബൈക്ക് വില്ക്കാന് തീരുമാനിച്ചതെന്നും ഹര്ഷ്വര്ധന് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
View this post on Instagram