വലിയ വിജയവുമായി തിയറ്ററുകളിൽ വെന്നിക്കൊടി പാറിച്ചു മുന്നേറുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ആക്ഷനും കോമഡിയും സെന്റിമെന്റ്സിനും ഒരേ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ്. വൈശാഖ് ഒരുക്കിയ ഈ മാസ് മസാല ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. മഹിമ നമ്പ്യാർ ,അനുശ്രീ ,ഷംന കാസിം, അന്ന രേഷ്മ രാജൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ചിത്രം കാണുവാൻ കേരളത്തിൻറെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഇപ്പോൾ എത്തിയിരിക്കുകയാണ്.മട്ടനൂർ സഹിന സിനിമാസിൽ ആണ് ചിത്രം കാണുവാൻ മന്ത്രി എത്തിയിരിക്കുന്നത്.ചിത്രത്തിന് ലഭിക്കുന്ന ഗംഭീര റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ചിത്രം കാണുവാൻ മന്ത്രിയെ പ്രേരിപ്പിച്ച ഘടകം.
ഇതിനിടെ മധുരരാജ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.മൂന്നാം വരത്തിലേക്ക് പ്രവേശിക്കുന്ന ചിത്രം ഇതിനോടകം വലിയ കളക്ഷൻ നേടിക്കഴിഞ്ഞു.ചിത്രം പത്ത് ദിവസങ്ങളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 58.7 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇത്രയും വലിയ കളക്ഷൻ നേടാനായത് കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും അകമഴിഞ്ഞ പിന്തുണ മൂലമാണ്. നാളുകൾക്ക് ശേഷം മലയാള സിനിമയ്ക്ക് ലഭിക്കുന്ന മാസ് മസാല ചിത്രമെന്ന നിലയിൽ മലയാളികൾ ഇവരിൽ നിന്നും അകമഴിഞ്ഞ പിന്തുണ ചിത്രത്തിന് ലഭിച്ചിരുന്നു.