മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.
വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്
ചിത്രത്തിന്റെ ട്രെയിലർ കാണുവാൻ തിയറ്ററുകളിൽ ഉള്ള തിരക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ചെന്നൈ രോഹിണി സിൽവർ സ്ക്രീൻസിൽ വന്നിരിക്കുന്ന ആരാധകരുടെ തിരക്ക് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.കേരളത്തിലും ഉണ്ട് സമാനമായ അന്തരീക്ഷം.മാവേലിക്കര മിനർവ തിയറ്ററിലും ട്രെയ്ലർ കാണുവാൻ വലിയ ആരാധകവൃന്ദം തന്നെയാണ് എത്തിയത്.