ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 24ന് ക്രിസ്മസ് രാത്രിയിൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ മിന്നൽ മുരളി ലോകമെമ്പാടും റിലീസ് ആകും. അതേസമയം, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നു. പ്രീമിയർ ഷോയിൽ വളരെ മികച്ച അഭിപ്രായമാണ് മിന്നൽ മുരളി സ്വന്തമാക്കിയത്.
‘റിലീസിന് മുമ്പ് സൃഷ്ടിച്ച വലിയ ഹൈപ്പിനൊപ്പം നിലനിന്നു പോകാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ മിന്നൽ മുരളി അത് കൃത്യമായി ചെയ്യുന്നു. മോളിവുഡിന് അന്യമായിരുന്ന ഒരു വിഭാഗത്തെ ബേസിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നൽ മുരളി. ടൊവിനോ അതിശയകരമായി ചെയ്തിരിക്കുന്നു, അതുപോലെ തന്നെ മറ്റുള്ളവരും. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്നു സിനിമ. ഇനിയും ഒരുപാട് പറയാനുണ്ട്, പക്ഷേ തൽക്കാലം ഇത്രമാത്രം.’ – മിന്നൽ മുരളിയുടെ പ്രീമിയർ ഷോ കണ്ടതിനു ശേഷം ഫോറം കേരളം ട്വീറ്റ് ചെയ്തത് ഇങ്ങനെ. ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് കഴിഞ്ഞദിവസമായിരുന്നു ചിത്രത്തിന്റെ പ്രീമിയർ നടന്നത്.
View this post on Instagram
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാമറ – സമീർ താഹിർ ആണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കഥയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
It’s often difficult to live upto the huge hype created prior to the release. But MM does exactly that. Basil does brilliantly well to pull of a genre that has been alien to Mollywood. Minnal murali is a worthy new experience that’s new to Mollywood.
— ForumKeralam (@Forumkeralam2) December 16, 2021