ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.ചിത്രത്തിന്റെ കൗതുകവും ആകാംക്ഷയും നിറക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 7.30ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാൽ,പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിക്കും. ആൽഫ്രഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.