ജോഷി സംവിധാനം നിർവഹിച്ച പൊറിഞ്ചു മറിയം ജോസ് മികച്ച അഭിപ്രായങ്ങൾ നേടി വിജയകരമായ പ്രദർശനം തുടരുകയാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരങ്ങില്‍ തകര്‍ത്താടിയ ജോജു ജോര്‍ജിന്റെ ക്യാരക്ടര്‍ ശരിക്കും ജീവിച്ചിരുന്ന വ്യക്തിയാണെന്ന വെളിപ്പെടുത്തലുമായി സോജന് ജോസ് എന്നയാള്‍. തൃശ്ശൂരിലെ യൂണിയന്‍കാരനായിരുന്ന സ്വന്തം അപ്പൂപ്പന്റെ കഥയാണ് പൊറിഞ്ചു മറിയം ജോസ് എന്നാണ് സോജന് ജോസ് അവകാശപ്പെടുന്നത്. കാട്ടാളന് പൊറിഞ്ചു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃശ്ശൂരിനെ വിറപ്പിച്ച ആള് തന്റെ അപ്പൂപ്പനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോജന് പങ്കു വെച്ചത്. എഴുപതുകളില്‍ തൃശ്ശൂരിനെ വിറപ്പിച്ച കാട്ടാളന് പൊറിഞ്ചുവിനെക്കുറിച്ച് അന്ന് കേട്ടിരുന്നവരും കണ്ടിട്ടുള്ള പലരും പോസ്റ്റിന് പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.
‘കാട്ടാളന് പൊറിഞ്ചു എന്ന് കേട്ടാല്‍ സിനിമയില്‍ ഉള്ള ജോജു ജോര്‍ജിനെ അല്ലെ നിങ്ങള്‍ക്ക് അറിയു, ജോജു ജോര്ജു അഭിനയിച്ച കാട്ടാളന് പൊറിഞ്ചു ശരിക്കും ഇത് ആട്ട ഗഡി എന്റെ അപ്പാപ്പന് ആണ്. എന്റെ അപ്പച്ചന്റെ അപ്പന്’