കുഞ്ഞിരാമായണം, ഗോദ എന്നി ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മിന്നൽ മുരളി.ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തെ കുറിച്ച് വളരെ ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കാൻ ഹോളിവുഡ് സിനിമകൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രശസ്തനായ വ്ളാഡ് റിംബര്‍ഗ് ആണ് എത്തുന്നത്.ഇത് ആദ്യമായാണ് വ്ളാഡ് റിംബര്‍ഗ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്.ഹോളിവുഡിൽ ഫേറ്റ് ഓഫ് ദി ഫ്യൂരിയസ്, ജെമിനി മാൻ,ഡാർക്ക് ടവർ എന്നി ചിത്രങ്ങൾക്ക് അദ്ദേഹം സംഘട്ടനം നിർവഹിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ ബാഹുബലി 2,സുൽത്താൻ, ബ്രദേഴ്സ് എന്നി ചിത്രങ്ങളും ഇദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.