ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം സിനിമ പ്രേമികള്‍ വീണ്ടും ആഘോഷമാക്കിയ ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. തമിഴ്, കന്നട, തെലുങ്ക്, മലയാളംഹിന്ദി ഭാഷകളില്‍ ഒരുക്കിയ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വലിയൊരു നാഴിക കല്ലാണ്.
അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1 നേടിയെടുത്തത് വലിയൊരു വിജയമായിരുന്നു. ആ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണവാര്ത്ത പുറത്തു വിട്ടു , പിന്നാലെ ഇപ്പോഴിതാ മൂന്നാമത്തെ ബഹുഭാഷാ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണെന്നും
ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുകയാണ്.
ചിത്രവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഡിസംബര്‍ 2-ന് ഉച്ചയ്ക്ക് 2.09 മണിയോടെ പുറത്തു വിടുന്നതാണ്. വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. വാര്‍ത്ത പുറത്ത് വന്ന ശേഷം സിനിമ പ്രേമികള്‍ ഒന്നടങ്കം ആവേശത്തിലാണ്. ചിത്രത്തിന്റെ മറ്റു വിവരത്തിനായി ഏവരും കാത്തിരിക്കുകയാണ്. നിലവില്‍ കന്നട ചിത്രമായ യുവരത്ന ഉള്‍പ്പെടെ മൂന്ന് മെഗാ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ഹോംബാലെ ഫിലിംസ്.