കൊച്ചിയിലെ ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞ ഹണി ബീ ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും ഏറെ ജനപ്രിയതയും ഉണ്ട്.ആസിഫ് അലി, ഭാവന, ബാലു, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ലാല്‍, ബാബു രാജ്, വിജയ് ബാബു, ലാല്‍, തുടങ്ങി നിരവധി പേരഭിനയിച്ച ചിത്രത്തിലെ ബാലു അവതരിപ്പിച്ച അംബ്രോസിനും ശ്രീനാഥ് ഭാസി അവതരിപ്പിച്ച അബുവിനും വലിയ ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത സീനുകള്‍ പുറത്തുൂവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വർഷങ്ങൾ കഴിഞ്ഞിട്ട് പുറത്തു വരുന്ന ഈ രംഗങ്ങൾ ഇപ്പോൾ നെഞ്ചിലേറ്റുകയാണ് സിനിമാ ലോകം.
ചിത്രത്തിന്റെ വന്‍ വിജയത്തെ പിന്തുടര്ന്ന് രണ്ടാം ഭാഗമായി ഹണി ബീ 2 വും സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ ഹണി ബി 2.5വും തിയേറ്ററുകളില്‍ എത്തിയിരുന്നു.