മലയാളത്തിന്റെ പ്രിയപ്പെട്ട നേടി ഹണി റോസിന്റെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇതിന് മുന്‍പും സോഷ്യല്‍മീഡിയയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഹണി റോസ് പങ്കുവച്ചിട്ടുണ്ട്.
ആഭരണങ്ങളില്‍ സുന്ദരിയായാണ് ഹണി റോസ് ചിത്രങ്ങളില്‍ തിളങ്ങിയിരിക്കുന്നത്.ട്രഡീഷണല്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.
ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് മനു മുളന്തുരുത്തിയാണ്. ഹണി ഏറ്റവും അവസാനം അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലാണ്.
അഭിനേത്രിയായാണ് താരത്തെ കൂടുതല്‍ പരിചയം. എന്നാലിപ്പോള്‍ നടി ഒരു ബിസിനസ് കാരി കൂടിയാണ്. രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമ കൂടിയാണ് താരം. കുടുംബവും താരത്തിന്റെ ബിസിനസില്‍ സജീവമാണ്. അച്ഛന് വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗീസും ചേര്‍ന്ന് തൊടുപുഴ മൂലമറ്റത്താണ് രാമച്ചത്തിന്റെ സ്ക്രബര്‍ യൂണിറ്റ് ആരംഭിച്ചത്. നൂറിലധികം ആളുകള്‍ ബിസിനസില്‍ ജോലി ചെയ്യുന്നുണ്ട്.