മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ഹണി റോസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് അഭിനേതാക്കളായി എത്തുന്നത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി, കൈലാഷ്, ഗണേഷ് കുമാര്‍, ബിജു പപ്പന്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണിറോസ് അവതരിപ്പിക്കുന്നത്. ഹണി റോസിന്റെ കഥാപാത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായ ഭാമിനിയെ അവതരിപ്പിച്ച ഹണി റോസ് തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഭാമിനിയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഭർത്താവിനും മകൾക്കുമൊപ്പം കൊച്ചിയിൽ സമാധാനപരമായി ജീവിച്ചു വരികയാണ് ഭാമിനി. ഭാമിനിയുടെ ചെറിയ ലോകത്തിലേക്ക് ലക്കി സിങ്ങ് എന്ന അപരിചിതൻ കടന്നു വരുന്നതോടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ജീവിത്തിൽ കടന്നു വരുന്ന ദുരന്തങ്ങളെ നേരിടുന്ന ഭാമിനിയുടെ നിസ്സഹായവസ്ഥയും സങ്കടവും ഹണി റോസ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു കഥാപാത്രം ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയ ഒരു അനുഗ്രഹമായി കാണുന്നെന്ന് ഹണി റോസ് പറഞ്ഞു.
ഹരി നാരായണന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. വമ്പൻ ഹിറ്റായ പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ – മോഹൻലാൽ ടീമിന്റെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. കലാസംവിധാനം – ഷാജി നടുവില്‍ മേക്കപ്പ് – ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – രാജേഷ് ആര്.കൃഷ്ണൻ, സിറാജ് കല്ല, ഫിനാന്‍സ് കണ്ട്രോളര്- മനോഹരന്.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാള്, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്ട്രോളര്-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ – ബന്നറ്റ്.