വൺ ബൈ ടുവിലെ മുരളി ഗോപിക്കൊപ്പമുള്ള ഹണി റോസിന്റെ ലിപ്ലോക്ക് രംഗങ്ങൾ ചില്ലറ വിവാദങ്ങൾ ഒന്നുമല്ല ഉണ്ടാക്കിയത്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ ആ ലിപ്ലോക്ക് രംഗത്തെ കുറിച്ച് കൂടുതലായി വെളിപ്പെടുത്തി. സിനിമ ആവശ്യപ്പെടുന്നത് തന്നെയാണ് ആ ചുംബനരംഗമെന്ന് ഹണി റോസ് വ്യക്തമാക്കി. ഇന്റൻസ് ആയിട്ടുള്ള രംഗമല്ല അത്. പക്ഷേ വളരെ ഇമോഷണൽ ആയിട്ടുള്ള സീനാണ്. ലിപ്ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ തെറ്റൊന്നും തോന്നുന്നില്ലെങ്കിലും ആ രംഗം പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചതിൽ ഇഷ്ടക്കുറവുണ്ടെന്ന് നടി പറഞ്ഞു. ഇനിയും ഇത്തരം രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് പത്തു പ്രാവശ്യം ആലോചിച്ചിട്ടേ ഇനി ഇത്തരം ചുംബന രംഗങ്ങൾ ചെയ്യൂവെന്നും ഹണി റോസ് തുറന്നു പറഞ്ഞു.