മലയാള സിനിമ ലോകത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തൽ നടത്തി നടി ഹണി റോസ്. കൈരളിയിലെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒട്ടേറെ നടിമാരുടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്ന് ഈ ഒരു പ്രതിഭാസം പല വിവാദങ്ങൾക്കും വഴി തെളിച്ചിരിക്കുന്ന ഒരുത്തി സാഹചര്യത്തിലാണ് ഹണി റോസിന്റെ ഇത്തരത്തിൽ ഉള്ള ഒരു തുറന്നു പറച്ചിൽ. ഹണി റോസിന്റെ വാക്കുകളിലൂടെ..
“കാസ്റ്റിങ്ങ് കൗച്ച് എന്നുളെളാരു സംഭവം സിനിമയിലുണ്ട്. ഒരു വ്യക്തി എന്ന രീതിയില്‍ നമ്മുടെയൊരു ഒരു ഡിഗ്നിറ്റിയുണ്ട്. എന്ത് കാര്യത്തിലും അത് സിനിമയായാലും സിനിമയ്ക്ക് പുറത്തായാലും. നമ്മള് എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. വേറാര്‍ക്കും അതില്‍ കൈകടത്താനന്‍ പറ്റത്തില്ല. അല്ലെങ്കില്‍ പിന്നെ നമ്മളെ ശാരീരികമായി കീഴ്പ്പെടുത്തുന്ന ലൈനിലേക്ക് ഒകെ പോകണം ആളുകള്‍. ഇല്ലായെന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം എനിക്ക് എപ്പോഴും സെയ്ഫാണ് കാര്യങ്ങള്‍. എന്റെ എക്സ്പീരിയന്‍സാണ് ഞാന്‍ പറയുന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ട്.”