നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ ലുങ്കിയുടുത്തുള്ള ഒരു ചിത്രമാണ്. പൊളി ലുക്ക്, മാസ്സ് ലുക്ക് എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്. ലുങ്കി ഇഷ്ടം എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം താരം പങ്ക് വെച്ചിരിക്കുന്നത്.