ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിനോദത്തിന്റെ പുതിയ ദൃശ്യ- ശ്രാവ്യ അനുഭൂതി നൽകി, എം.എം.ടി.വി. കുടുംബത്തിൽ നിന്ന് പ്രേക്ഷപണം ആരംഭിച്ച രണ്ടാമത്തെ ചാനലാണ് മഴവിൽ മനോരമ. 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ തികച്ചും വിനോദപരിപാടികൾക്ക് മുൻതൂക്കം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളവയും, വിമർശന പരിപാടികളും, നൂതന സാങ്കേതികവിദ്യയിൽ മികവുള്ള പരിപാടികൾ പ്രേക്ഷേപണം ചെയ്ത ജനപ്രിയ ചാനലായി. ദൃശ്യ മാധ്യമത്തിന്റെ സമവാക്യം തന്നെ മാറ്റിമറിച്ച മഴവിൽ മനോരമ 2015 ഓഗസ്റ്റ് 14 മുതൽ മലയാളത്തിലെ ആദ്യ ഫുൾ എച്ച്.ഡി ചാനലായ ‘മഴവിൽ മനോരമ എച്ച്.ഡി’ സംപ്രേഷണം ആരംഭിച്ചു. മനോരമ ന്യൂസ്, മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച്.ഡി, മഴവിൽ ഇന്റർനാഷണൽ ഫോർ ഗൾഫ് റീജിയൻ എന്നീ ചാനലുകള്‍ എം.എം.ടി.വി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
അമ്മ മഴവില്ല്: ‘അമ്മ മഴവില്ലിന്റെ അണിയറയിൽ വിശ്രമമില്ലാത്ത പ്രാക്റ്റിസുമായി ഹണി റോസ്സ് കൊച്ചിയിലെ ഹോളിഡേ ഇന്നിൽ. കാത്തിരിക്കുക ‘അമ്മ മഴവില്ല്’ മെയ് 6 നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ.