നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു. ചില സീനുകൾ ചെയ്യുമ്പോൾ കൂടുതൽ ഇനി ശ്രദ്ധിക്കണമെന്ന് താരം ഇപ്പോൾ തുറന്നു പറയുകയാണ്. താരം വേഷമിട്ട വൺ ബൈ ടു എന്ന ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ ഏറെ ചർച്ചാവിഷയമായിരുന്നു. സിനിമയ്ക്ക് ഡേറ്റ് കൊടുത്തപ്പോൾ ആ സീനിനെ പറ്റി പറഞ്ഞിരുന്നില്ല എന്നും താരം ഇപ്പോൾ പറയുകയാണ്. പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ച സമയത്ത് തന്റെ കഥാപാത്രം ആത്മാർത്ഥമായി സ്നേഹിക്കുന്ന വ്യക്തി മരിച്ചു പോകുകയും എന്നാൽ അയാൾ പെട്ടന്ന് താൻ ചെയ്ത കഥാപാത്രത്തിന് മുന്നിൽ വന്ന് നിൽകുമ്പോൾ ആ രംഗത്തിൽ ലിപ് ലോക്ക് ചെയ്യുന്നതിൽ തെറ്റ് തോന്നിയിരുന്നില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു.
താരത്തിന്റെ വാക്കുകൾ:
ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ട്. എനിക്ക് അതിൽ തെറ്റ് തോന്നുന്നില്ല. എന്നാൽ ആ രംഗങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി അവർ ഉപയോഗിച്ചപ്പോൾ വിഷമം തോന്നി. നല്ല ഉദ്ദേശത്തോടെ ചെയ്തത് പോലും മോശമാക്കി. ബെഡ് റൂം സീൻ പോലും അല്ലാത്ത കഥാപാത്രം ആവശ്യപെട്ട ഇമോഷണൽ സീനായിരുന്നു അത്. ഇനി ഇത്തരത്തിലുള്ള സീനുകൾ വരുമ്പോൾ 10 തവണ എങ്കിലും ആലോചിക്കും.
നമ്മുടെ ഇൻഡസ്ട്രി നായകൻമാർക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവർക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു, ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കിൽ അതിൽ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാൻ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകർക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതൽ താത്പര്യം.