വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രണവ് മോഹന്‍ലാലായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്. ദര്‍ശനയും കല്ല്യാണിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. കോളജ് ജീവിതവും പ്രണയവും വിരഹവുമെല്ലാം ചിത്രം പറഞ്ഞുവച്ചു. ഒരിടവേളയ്ക്ക് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിലായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ഹൃദയം കുടുംബം ഒരുമിച്ച് കൂടിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം. വിനീത് ശ്രീനിവാസനും കുടുംബവും പ്രണവും സുചിത്രയും കല്യാണിയും ഒത്തുചേരലിന് എത്തിയിരുന്നു. തമാശകള്‍ നിറഞ്ഞ രാത്രി, കുടുംബം എന്നീ ഹാഷ്ടാഗോടെയാണ് വിശാഖ് ചിത്രം പോസ്റ്റ് ചെയ്തത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന് ഹൃദയമൊരുക്കിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ഹിഷാം അബ്ദുല്‍ വഹാബ് എന്ന യുവ സംഗീത സംവിധായകന്റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.
View this post on Instagram
View this post on Instagram