ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ‘ഹൃദയം’ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഫെബ്രുവരി 18 മുതൽ ഹൃദയം സ്ട്രീമിംഗ് ആരംഭിക്കും. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ജനുവരി 21ന് ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ആയിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്.
മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് സിനിമ നിർമിച്ചത്. ഹെഷാം അബ്ദുൾ വഹാബ് ആണ് ഗാനങ്ങൾക്ക് ഈണം നൽകിയത്. പതിനഞ്ച് ഗാനങ്ങൾ ആയിരുന്നു ഹൃദയം സിനിമയിൽ ഉണ്ടായിരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം അവരുടെ ട്വിറ്റർ പേജിലാണ് ഒടിടി റിലീസിനെക്കുറിച്ച് അറിയിച്ചത്. ‘ഇനി നമ്മുടെ ഹൃദയം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ’ എന്ന കുറിപ്പോടെ ആയിരുന്നു ട്വീറ്റ്.
അതേസമയം, പ്രണവ് മോഹൻലാൽ നായകനായി എത്തിയ മൂന്നാമത്തെ ചിത്രം അമ്പതുകോടി ക്ലബിൽ എത്തി. മലയാളത്തിൽ നിന്ന് അമ്പതുകോടി ക്ലബിൽ എത്തിയ അപൂർവം ചില ചിത്രങ്ങളിൽ ഇടം നേടിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’ എന്ന ചിത്രം. ഇന്ത്യയിൽ നിന്ന് 30 കോടിയോളം ഹൃദയം സ്വന്തമാക്കിയപ്പോൾ വിദേശത്തു നിന്ന് 21 കോടിയോളം രൂപയാണ് ഇതുവരെയുള്ള ഗ്രോസ്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രം എന്ന റെക്കോഡും ഹൃദയം സ്വന്തമാക്കി.
ഇനി നമ്മുടെ ഹൃദയം ഡിസ്നി+ഹോട്ട്സ്റ്റാറിൽ…#Hridayam streaming from February 18th on #DisneyPlusHotstar #HridayamOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar@impranavlal @kalyanipriyan @darshanarajend @Vineeth_Sree @HeshamAWMusic @MerrylandCine @DisneyPlusHS pic.twitter.com/kgp0sVDhc4
— DisneyPlus Hotstar Malayalam (@DisneyplusHSMal) February 12, 2022