സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ‘ഹൃദയം’ സിനിമ ജനുവരി 21ന് തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ അറിയിച്ചു. ജനുവരി 21ന് കേരളത്തിൽ ആകെ 450ൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ‘ഹൃദയം’ സിനിമ റിലീസ് ചെയ്യുന്നത് മാറ്റിവെക്കുകയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്റെ വിശദീകരണം. നേരത്തെ തീരുമാനിച്ചതു പോലെ ആരാധകർക്കും തിയറ്റർ ഉടമകൾക്കും നൽകിയ
വാക്ക് പാലിക്കുമെന്നും ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമെന്നും വിനീത് ശ്രീനിവാസൻ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് എല്ലാവരും തിയറ്ററിൽ എത്തി സിനിമ ആസ്വദിക്കണമെന്നും വിനീത് അറിയിച്ചു.
താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ കൂട്ടുകെട്ട് ഒരു കാലത്ത് മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഇപ്പോൾ അടുത്ത തലമുറ ഒന്നിച്ചെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്നു.
സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായി കഴിഞ്ഞു. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. ഹെഷം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
View this post on Instagram