വാർത്തകളിൽ വീണ്ടും നിറയുകയാണ് ബോളിവുഡിന്റെ ‘ക്രിഷ്’ ഹൃത്വിക് റോഷന്. ഇത്തവണ ചർച്ചാവിഷയം ആയിരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളല്ല, പകരം ഒരു വോട്ടിംഗ് ആണ്. ഏഷ്യയിലെ തന്നെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃത്വിക് റോഷനെ തെരഞ്ഞെടുത്തിരിക്കുകയാണ് യുകെയില്‍ നിന്നുള്ള വീക്കിലി ന്യൂസ് പേപ്പര്‍ ഈസ്റ്റേണ്‍ ഐ. സെക്സിയസ്റ്റ് ഏഷ്യന്‍ മെയ്ല് ഓഫ് 2019’മാത്രമല്ല, ഈ ദശകത്തിന്റെയും സെക്സിയസ്റ്റ് നടനായി തെരഞ്ഞെടുത്തിരിക്കുന്ന ഹൃത്വിക്കിനെ ശരീര സംരക്ഷണവും 2019 ല്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയവും ഒന്നാമതെത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചെന്ന് പട്ടിക തയ്യാറാക്കിയ മാഗസിന്റെ സ്ഥാപകനായ അസ്ജദ് നസിര്‍ പറഞ്ഞു.
2017 ല്‍ പട്ടികയില്‍ ഒന്നാമതെത്തിയ ഷാഹിദ് കപൂർ ഇത്തവണ ഷാഹിദ് രണ്ടാംസ്ഥാനത്താണ്. ടെലിവിഷന്‍ താരം വിവിയന്‍ ഡിസേന മൂന്നാം സ്ഥാനത്തും ടൈഗര്‍ ഷെറോഫ് നാലാം സ്ഥാനത്തും ഗായകന് സയാന് മാലിക്ക അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. അമേരിക്കയിലെ ഒരു ഏജന്‍സി ഹൃത്വിക് റോഷനെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ഓഗസ്റ്റില്‍ തെരഞ്ഞെടുത്തിരുന്നു.
– Most voted for star in history of Sexiest Asian Men lists
– Most all-round talented star in #Bollywood
– Promotes positivity, inner power & health
– An incredible 2019 in cinema
– Humble
Congratulations @iHrithik being named Sexiest Asian Man of 2019 & the decade#HrithikRoshan pic.twitter.com/5e6WApdFRQ— Asjad Nazir (@asjadnazir) December 4, 2019