സൂപ്പർ 30, വാർ തുടങ്ങിയ തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകളിലൂടെ തിരിച്ചു വരവിന്റെ പാതയിലാണ് ഹൃതിക് റോഷൻ. രണ്ടു ചിത്രങ്ങളിലും പൂർണമായും വ്യത്യസ്ഥമായ കഥാപാത്രങ്ങളെയാണ് ഹൃതിക് അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർ 30യിലെ ആനന്ദ് കുമാർ എന്ന അധ്യാപകനാകാൻ വണ്ണം കൂട്ടിയ ഹൃതിക് റോഷൻ വാറിലെ കബീറിലേക്ക് രണ്ടു മാസം കൊണ്ട് മാറിയ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്.
സൂപ്പർ 30 –ക്കു ശേഷം ശരീരത്തിൽ ഒരുപാട് കൊഴുപ്പ് അടിഞ്ഞുകൂടിയിരുന്നു. എന്റെ ശരീരം അലസമായി മാറി. വാർ സിനിമയ്ക്കായി തയ്യാറെടുക്കാൻ എനിക്ക് രണ്ട് മാസത്തെ സമയം മാത്രമാണ് ഉണ്ടായിരുന്നത്. അതൊരിക്കലും മതിയാകുമായിരുന്നില്ല. എന്റെ ശരീരം അതിനു മാനസികമായി തയ്യാെറടുത്തിരുന്നില്ല.
വാർ സിനിമയ്ക്കായി 24 മണിക്കൂറും ഞാൻ പ്രവർത്തിച്ചു. പരുക്ക് പറ്റിയ കാലിൽ ഐസ് ഉപയോഗിച്ചാണ് ചിത്രത്തിൽ അഭിനയിച്ചത്. മാത്രമല്ല ഇടയ്ക്കിടെ ഡോക്ടറെ കാണാനും പോകേണ്ടിയിരുന്നു. അതിനിടെയാണ് ജിം പരിശീലനം. യഥാർഥത്തിൽ യുദ്ധം തന്നെയായിരുന്നു.