വിജയ ചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിജയ്. താരത്തിന്റേതായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ചിത്രം വലിയതോതിൽ ആണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായി ദളപതി മാറുകയും വിജയ ചിത്രങ്ങൾ ചെയ്താൽ ലാഭം ഉറപ്പാണ് എന്ന ചിന്ത ഇൻഡസ്ട്രിയിൽ ഉണ്ടാവുകയും ചെയ്തു.
ബിഗിലിന്റെ വിജയത്തോടെ വിജയ് തന്റെ പ്രതിഫല തുക കുത്തനെ ഉയര്‍ത്തിയതായും സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ദളപതി വമ്പന്‍ പ്രതിഫലം വാങ്ങുന്നതെന്നുമാണ് അറിയുവാൻ കഴിയുന്നത്. ഇതുവരെയും പേരിടാത്ത ചിത്രത്തിന് വിജയ് 100 കോടിയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അഡ്വാൻസ് തുകയായി 50 കോടി വിജയ് വാങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളോളമായി തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലത്തുക വാങ്ങുന്നത് രജനി ആയിരുന്നു. ആരാധക പിന്തുണയുടെ കാര്യത്തിലും രജനിയെ മറികടന്ന വിജയ് ഇപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ മറികടന്നിരിക്കുകയാണ്.