ഈ വർഷം ഏറ്റവുമധികം മലയാളികൾ ലീവ് എടുക്കുന്ന ദിവസം ഏതാണെന്ന് ചോദിച്ചാൽ ഡിസംബർ 14 ആണെന്ന് നിസ്സംശയം പറയാൻ പറ്റും. കാരണം അന്നാണ് മലയാളസിനിമയിലെ ഏറ്റവും വലിയ റിലീസായ ഒടിയൻ തീയറ്ററുകളിലെത്തുന്നത്. നാനൂറോളം ഫാൻസ് ഷോകളും ചൂടപ്പം പോലെ വിറ്റുപോകുന്ന ഓൺലൈൻ ടിക്കറ്റുകളുമെല്ലാം അതാണ് തെളിയിക്കുന്നത്. അതിലേറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ് തൃശ്ശൂർക്കാരുടെ ചങ്കിടിപ്പായ രാഗം തീയറ്ററിൽ നിന്നുമുള്ള കാഴ്ച. റിലീസ് ദിവസം കാണുന്ന ജനത്തിരക്കാണ് ഒടിയന്റെ റിസർവേഷനായി രാഗത്തിൽ കാണാൻ സാധിക്കുന്നത്. റെക്കോർഡുകൾ തകിടം മറിച്ച് പുതുചരിത്രം രചിക്കുവാൻ തന്നെയാണ് ഒടിയന്റെ വരവെന്ന് സാരം. കാത്തിരിക്കാം ഇന്നോളം കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയത്തിന്.