ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ. സാനിയ ഇൻസ്റ്റഗ്രാമിൽ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമർശകരുടെ കമന്റുകൾ എത്താറുണ്ട്. തന്നെ വിമർശിക്കുന്നവരെ താൻ മൈൻഡ് ചെയ്യാറില്ല എന്നും അങ്ങനെ വിമർശിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർ അവരുടെ ജോലി തുടരട്ടെ എന്നും സാനിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ച് സാനിയ വ്യക്തമാക്കിയിരിക്കുകയാണ്. അച്ഛനും അമ്മയും അത്തരം വിമർശനങ്ങൾ ഒരു കാതിലൂടെ കേട്ട് മറ്റേ കത്തിലൂടെ പുറത്തു കളയുന്നവരാണ് എന്നും വ്യക്തമാക്കി. മോഡേൺ വസ്ത്രങ്ങൾ ധരിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വണ്ണം കുറച്ചതെന്നും പറഞ്ഞു. കൂടാതെ മോഡേൺ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വൾഗറായി തോന്നരുതെന്നും ആഗ്രഹമുണ്ടെന്ന് സാനിയ വ്യക്തമാക്കി.