എന്റെ സിനിമ നൂറ് ദിവസം ഓടുന്നത് സ്വപ്നം കണ്ടിരുന്നു രജിഷവിജയൻ !
താരനിബിഢമായി ‘ജൂണ്‍’ സിനിമയുടെ നൂറാം ദിനാഘോഷം. രജിഷ വിജയനൊപ്പം നിരവധി പുതുമുഖ താരങ്ങള്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജൂണ്‍. നവാഗതനായ അഹമ്മദ് കബീറായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു നിര്‍മാണം
നൂറാം ദിനം മനസ്സില്‍ സ്വപ്നം കണ്ടിരുന്നെന്നും പെണ്‍കുട്ടി നായികയായ സിനിമ നൂറു ദിവസം ഓടുക എന്നത് മലയാളസിനിമയില്‍ എളുപ്പമുള്ള കാര്യമല്ലെന്നും രജിഷ വിജയന് ചടങ്ങില്‍ പറഞ്ഞു.