പ്രിയതാര ജോഡികളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം ഏറെ ഹിറ്റാണ് സോഷ്യൽ മീഡിയയിൽ. ഇരുവരും ഒന്നിച്ചെത്തുന്ന മുഹൂർത്തങ്ങൾ ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകർ.
ശനിയാഴ്ച രണ്‍വീറിന്റെ സഹോദരി റിതിക ഇരുവര്‍ക്കുമായി മുംബൈയില്‍ ഒരുക്കിയ വിവാഹ സത്കാരം ശരിക്കും ആഘോഷമായിരുന്നു. പാര്‍ട്ടിക്കെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രണ്‍വീര്‍ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ അതിമനോഹരമായിരുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്,’ രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് ദീപികയ്ക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നില്ലായിരുന്നു.
തന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ദീപികയുടെ പാര്‍ട്ടിയിലെ വസ്ത്ര ധാരണം എന്നും, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ദീപികയെ കാണാന്‍ എന്നും രണ്‍വീര്‍ പറഞ്ഞു.
നവംബര്‍ 14ന് കൊങ്ങിണി ആചാരപ്രകാരവും 15ന് സിന്ധി ആചാരപ്രകാരവും ഇറ്റലിയില്‍ വച്ചായിരുന്നു രണ്‍വീര്‍-ദീപിക വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര് മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.