ജോജു ജോസഫ് നായകനായി എത്തിയ പുതിയ ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച റിപ്പോർട്ടുകൾ ലഭിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്.
ജോജുവിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മൂന്ന് ലുക്കിലാണ് ചിത്രത്തിൽ ജോജു പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തെ വാനോളം പുകഴ്ത്തി സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് രംഗത്ത് വന്നത്.
ഒരു സ്വകാര്യ റേഡിയോ ചാനലിന്റെ പരിപാടിയിൽ ജോസഫ് എന്ന കഥാപാത്രം ചെയ്യുവാൻ ജോജുവിന് പകരം ആരെയായിരിക്കും ജോജു നിർദ്ദേശിക്കുക എന്ന ചോദ്യം ജോജുവിന് നേരിടേണ്ടി വന്നു.എന്നാൽ ഒരു സംശയവും കൂടാതെ അതിനുള്ള ഉത്തരം മമ്മൂട്ടി എന്ന് അദ്ദേഹം പറഞ്ഞു.ഈ കഥാപാത്രം ഒരുപക്ഷെ തന്നെക്കാള്‍ ഗംഭീരമായി മമ്മുക്ക ചെയ്തേനെ എന്നും ജോജു പറയുന്നു.
സുധി കോപ്പ , ദിലീഷ് പോത്തന്, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രം വലിയ വിജയത്തിലേക്ക് മുന്നേറുകയാണ്.