ഏറെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കണ്ട സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്്സ് താരം ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടൻ. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫേസ്ബുക്കില്‍ കുറിച്ചു. ഹോളണ്ട് സ്വദേശിയായ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമാണ്. മികച്ച കളി പുറത്തെടുക്കുന്നതിലൂടെ ഒരു വൻ ആരാധക വൃന്ദത്തെയാണ് ഹ്യൂമേട്ടൻ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
മലയാളികളുടെ രണ്ടു പ്രിയതാരങ്ങൾ ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് ചില്ലറ സന്തോഷമൊന്നുമല്ല ഉണ്ടായിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അത് വൈറലാവുകയും ചെയ്തു. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ലൊക്കേഷനിലാണ് ഇയാൻ ഹ്യൂം ലാലേട്ടനെ കാണാനെത്തിയത്. പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഫാന്റസി ഗണത്തിൽ പെടുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ വെച്ച് ഷൂട്ട് ചെയ്തിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.