സംസ്ഥാനത്ത് വീണ്ടും ഐഎഎസ് വിവാഹം. ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചോറ്റാനിക്കര ക്ഷേത്രത്തില്‍വച്ച് മെയ് ഒന്നിന് ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
നിലവില്‍ മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് എം.ഡിയാണ് ശ്രീറാം വെങ്കിട്ടരാമന്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. രണ്ട് പേരും മെഡിക്കല്‍ പഠനത്തിന് ശേഷമാണ് സിവില്‍ സര്‍വീസ് തെരഞ്ഞെടുത്തത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കയ്യേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസുകാരനാണ് ശ്രീറാം വെങ്കിട്ടരാമന്. പിന്നീട് ഇതേ പദവിയില്‍ എത്തിയ രേണുരാജും കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
മാധ്യമപ്രവര്ത്തകന് കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സസ്പെന്‍ഷനിലായി. ദീര്‍ഘനാളത്തെ സസ്പെന്ന് ശേഷം അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ തിരിച്ച് പ്രവേശിച്ചത്.
ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശേരി സ്വദേശിയാണ്. രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വ്വീസ് വിജിയിച്ചത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.