ഇന്ത്യൻ ക്രിക്കറ്റ് ലോകം മാത്രമല്ല, ലോകക്രിക്കറ്റ് തന്നെ കണ്ടിട്ടുള്ള ഇതിഹാസതാരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന മാസ്റ്റർ ബ്ലാസ്റ്ററുടെ സ്ഥാനം. റെക്കോർഡുകളിൽ റെക്കോർഡുള്ള സച്ചിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സച്ചിന് ജന്മദിനാശംസകൾ ഒഴുകിയെത്തി. നമ്മുടെ ലാലേട്ടനും തന്റെ ട്വിറ്ററിലൂടെ ബർത്ഡേ വിഷ് അറിയിച്ചു. “സഹസ്രാബ്ദത്തിന്റെ താരം, ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമായ സച്ചിൻ ടെണ്ടുൽക്കറിന് ജന്മ ദിനാശംസകൾ.” ലാലേട്ടൻ തന്റെ ട്വിറ്ററിൽ കുറിച്ചു.
Happy birthday to the
One that can always defines hardwork and dedication, the idol of the millennium, Sachin tendulkar@sachin_rt #HappyBirthdaySachin pic.twitter.com/bwJSC4PzsU— Mohanlal (@Mohanlal) April 24, 2018
ലാലേട്ടന്റെ ഈ ട്വീറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ക്വോട്ട് ചെയ്യുകയും ചെയ്തു. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മെൻഷൻ ചെയ്യപ്പെടുന്ന ആദ്യ താരമായി തീർന്നിരിക്കുകയാണ് ലാലേട്ടൻ ഇപ്പോൾ.