നടൻ ബാലയുമായുള്ള അഭിമുഖത്തിൽ താനിതുവരെ വിവാഹിതനാവാത്തതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇടവേള ബാബു. 60 വയസ്സിനു ശേഷം വിവാഹിതൻ ആകണമെന്ന പോളിസികാരനാണ് താനെന്നും ഇടവേള ബാബു വ്യക്തമാക്കുന്നു. അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന ബാലയുടെ ലീവ് ടു ഗിവ് പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
താരത്തിൻ്റെ വാക്കുകൾ:
ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള് മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.
അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നതാണ് എന്റെ തത്വം.