ഗ്രാമീണഭംഗിയുടെ ചാരുതയുമായി ‘കൊച്ചാൾ’ സിനിമയിലെ ഗാനമെത്തി. കൃഷ്ണ ശങ്കർ നായകനായി എത്തുന്ന ചിത്രത്തിൽ നായികയ്ക്കൊപ്പം ആടിപ്പാടി പ്രേമിക്കുന്നതിന്റെ മനോഹരദൃശ്യങ്ങളാണ് ഗാനരംഗങ്ങളിൽ നിറയെ. ‘ഇല്ലാമഴ ചാറ്റിൻ’ എന്ന വീഡിയോ ഗാനമാണ് റിലീസ് ആയത്. സത്യം വീഡിയോസ് ആണ് വീഡിയോ റിലീസ് ചെയ്തത്. പ്രദീപ് കുമാർ, നിത്യ മാമൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ, മനു മഞ്ജിത്ത് എന്നിവരുടേതാണ് വരികൾ.
പൊലീസ് വേഷത്തിലാണ് ‘കൊച്ചാൾ’ സിനിമയിൽ കൃഷ്ണശങ്കർ എത്തുന്നത്. സിയാറാ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്ഡ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ എന്നിവർ ചേർന്നാണ്. കൃഷ്ണ ശങ്കറിനെ കൂടാതെ ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവർ ഉൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിജയരാഘവന്, രഞ്ജി പണിക്കര്‍, മുരളീ ഗോപി, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്, മേഘനാഥന്, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യസലിം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് തോമസ് ആണ്. സന്തോഷ് വർമയുടെ വരികള്‍ക്ക് സംഗീതം നൽകുന്നത് ഇസ്ക്ര. ചിത്രസംയോജനം – ബിജീഷ് ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജിനു പി കെ, കല – ത്യാഗു തവനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- നിസ്സര് റഹ്മത്ത്, സ്റ്റില്‍സ്- ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യക്കല – ആനന്ദ് രാജേന്ദ്രന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – വിമല്‍ വിജയ്, റിനോയി ചന്ദ്രന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍.