ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജയിലെ എന്നാലും ജീവിതമാകെ എന്ന മനോഹരഗാനം പുറത്തിറങ്ങി. രതീഷ് വേഗ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്. മാർച്ച് 22നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. അപ്പോത്തിക്കരി, മേൽവിലാസം തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച മാധവ് രാമദാസനിൽ നിന്നും മറ്റൊരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.