സിനിമയിലെ കാസ്റ്റിംഗ് കൗചിനെതിരെ തുറന്നടിച്ചു നടി ഇല്യാന. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള് പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു.
ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ. സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്ബന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. 
ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന വ്യക്തമാക്കി. പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും ഇല്യാന അഭിപ്രായപ്പെടുന്നു.
ഇത്തരം കാസ്റ്റിംഗ് കൗച്ച് പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇല്യാന പറഞ്ഞു.