വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്. ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള കൂടുതൽ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്.ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയൻ വിജയ്യോടൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്.
അച്ഛൻ കഥാപാത്രം ആകുന്ന വിജയ്ക്കൊപ്പമുള്ള കാലഘട്ടത്തിൽ ആയിരിക്കും ഐ.എം.വിജയന്റെ നിർണ്ണായക വേഷം അരങ്ങേറുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിഗിൽ എന്ന ചിത്രം ഫുട്ബോൾ പശ്ചാത്തലമുള്ളതായതുകൊണ്ട് ഐ എം വിജയന്റെ സാന്നിധ്യം ചിത്രത്തിന് ഏറെ ഗുണകരമായിരിക്കും. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ച ഐ എം വിജയന്റെ ആദ്യ വിജയ് ചിത്രമായിരിക്കുമിത്. മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.