ഏഷ്യാനെററ്റിലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഇമ്രാന് ഖാന്, ഒരുപിടി നല്ല ഗാനങ്ങള്‍ ആലപിച്ച താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത് ചുരുങ്ങിയ സമയംകൊണ്ടാണ്.
മറ്റേത് മത്സാര്‍ത്ഥിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ശബ്ദം കൊണ്ടാകും. പക്ഷെ ഇമ്രാനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ തടിയുടെ പേരിലാകും. ഒരു സീസണിന്റെ അവസാന ഘട്ടം താരം ഷോയില്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ശേഷമാണ് താരം ഷോയില്‍ നിന്ന് ഇറങ്ങിയത്. പക്ഷെ ഇന്ന് ഇമ്രാന്ന്റെ അവസ്ഥ നേരെ മറിച്ചാണ്. കുടുംബം നോക്കാനായി അദ്ദേഹം നിത്യവൃത്തിക്കായി ഓട്ടോ ഓടിക്കുകയാണ്. ഒരിക്കല്‍ നിറഞ്ഞ കൈയടികളോടെ അദ്ദേഹത്തെ വരവേറ്റിരുന്ന ആരാധകര്‍ പതുക്കെ മറന്നു തുടങ്ങിയിരിക്കുന്നു.
ഇമ്രാന്റെ ഇന്നത്തെ രൂപം പണ്ടത്തെ പോലെ അല്ല, അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ ആരും തിരിച്ചറിയുന്നുമില്ല. 200 കിലോയോളം ഭാരമുണ്ടായിരുന്ന ഇമ്രാന് ഇപ്പോള്‍ ശരീരഭാരം വളരെയധികം കുറച്ചു. ഇപ്പോഴിതാ തന്റെ കരിയറിന് സംഭവിച്ചത് എന്തെന്ന് ഇമ്രാന് തുറന്ന് പറയുകയാണ്. ഒരിക്കല്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോള്‍ ഒരു ഡോക്ടറെ പരിചപ്പെട്ടു. അദ്ദേഹത്തില്‍ നിന്നു തടി കുറക്കുന്ന ഒരു സര്‍ജറിയെ കുറിച്ചു അറിയുകയും ശേഷം സര്‍ജറി നടത്തി, ശരീര ഭാരം നല്ല രീതിയില്‍ കുറയ്ക്കുകയും ചെയ്തു. പക്ഷെ തടി കുറഞ്ഞതോടെ ആരും ഷോകള്‍ക്ക് വിളിക്കാതെ ആയി. തന്നെ തടിയുടെ പേരില്‍ ആയിരുന്നു ആളുകള്‍ തിരിച്ചറിഞ്ഞിരുന്നത്, അത് പോയതോടെ ആളുകളുടെ ഇഷ്ടവും കുറഞ്ഞു. ശേഷം കുടുംബം നോക്കാനായി ഓട്ടോ ഒടിക്കാന്‍ തുടങ്ങി എന്നും താരം പറയുന്നു.