ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ രംഗത്തെത്തിയിരുന്നു. എന്നാൽ അതിനു പിന്നാലെ ബോളിവുഡ് താരം ദീപിക പദുകോണിന്റെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരില്‍ വര്‍ദ്ധനവ് വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേര് ദീപികയെ ട്വിറ്ററില്‍ പുതുതായി ഫോളോ ചെചെയ്യാനെത്തിയതോടെ 26.8 മില്യണ്‍ ആളുകളാണ് നിലവില്‍ ദീപികയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബി.ജെ.പിയുടെ പ്രചാരണത്തിന് ബദലായി ഐ സ്റ്റാന്‍ഡ് വിത്ത് ദീപിക എന്ന പേരില്‍ ക്യാമ്പയിനും തുടങ്ങിയിരുന്നു.
ട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ സിനിമകൾ ബഹിഷ്ക്കരിക്കണം എന്ന കാര്യം അറിയിച്ചത്. “തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,”. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന നടിയാണ് ദീപിക പദുക്കോൺ. അനുഷ്ക ശര്‍മ്മ, അലിയ ഭട്ട് എന്നീ താരങ്ങളേക്കാള്‍ അമ്ബത് ലക്ഷം ഫോളോവേഴ്സും ദീപികക്ക് കൂടുതൽ ആണ്.
Hello friends, 🙏🙏
Please block this two-fetched actress Deepika Padukone and stop watching its films. @deepikapadukone #Chhappak #boycottbollywood #boycottdeepika #boycottchhapaak
Jai shree Ram 🚩🚩🚩 pic.twitter.com/gVK41hpRkQ— 🇮🇳कृष्णा चौधरी आंजनेय 🔰🚩💪 (@Krishana_Aanjna) January 7, 2020
Here's to the power of Digital, the amazing grit of Young India & the unflinching support of our Deshbhakt Members on YT/Patreon
Thanks to the idea from @thepeeinghuman & a helping hand from @voiceofslum– we would be taking 100 youngsters for #Chappak tomorrow!#IStandwithDeepika pic.twitter.com/pBxtphgLNm— Akash Banerjee (@TheDeshBhakt) January 9, 2020