ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക്
മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം മഴ മൂലം കളി തടസ്സപ്പെടുകയാണെങ്കില്‍ റിസേര്‍വ് ദിനത്തില്‍ കളി നടക്കും.
ഇരു ടീമുകളേയും താരതമ്യം ചെയ്താല്‍ ഇരു ടീമുകളും ഒന്നിനൊന്ന് മികച്ചതാണ്. ലീഗ് മത്സരങ്ങളില്‍ തുടക്കത്തില്‍ തിളങ്ങിയ ന്യൂസിലാന്‍ഡ് പിന്നീട് അവസാന മത്സരങ്ങളില്‍ തളരുകയായിരുന്നു. നായകന് കെയ്ന്‍ വില്യംസണിന്റെ മികച്ച പ്രകടനമാണ് ടീമിന്റെ ശക്തി. ഒപ്പം മികച്ച ഫോം തുടരുന്ന ബൗളര്‍മാരും. റോസ് ടെയ്ലര്, മാര്ട്ടിന് ഗപ്റ്റില്‍ പോലുള്ള മികച്ച താരങ്ങള്‍ ഇപ്പോള്‍ ഫോം തുടരുന്നില്ല എന്നത് ന്യൂസിലാന്‍ഡിനെ വലയ്ക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവരും മികച്ച ഫോമിലാണ്. എന്നിരുന്നാലും എതിരാളികളുടെ കഴിവിനെ കുറച്ചു കാണാതെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കേണ്ടത് ഇന്ന് ആവശ്യമാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക് സമ്മര്‍ദങ്ങളുണ്ടാകില്ല.