പ്രേക്ഷകരുടെ ഇഷ്ടനായകനായ ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സല്‍മാനും ഒരു കുട്ടി സെലിബ്രിറ്റിയാണ്. കുഞ്ഞുമറിയത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റികളിൽ ഒരാളായ ലാലേട്ടനൊപ്പമുള്ള ദുൽഖറിന്റെ ഫാമിലി ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്നോട് എന്തോ സംസാരിക്കുന്ന മോഹന്‍ലാലിനെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന മറിയത്തെ ആണ് ചിത്രത്തില്‍ കാണാനാവുക. മോഹൻലാലും ദുൽഖറും ഒന്നിച്ചൊരു സിനിമ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ.
ദുൽഖറിന്റെ കുടുംബത്തോടൊപ്പമുള്ള മോഹൻലാലിൻറെ ഫോട്ടോ പങ്ക് വെച്ച ഇന്ത്യ ടുഡേ വാർത്തയിലാണ് ദുൽഖറിനെ മോഹൻലാലിൻറെ മകനെന്ന് എഴുതി അവർ പുലിവാല് പിടിച്ചത്. ഇതിനെതിരെയാണ് നോർത്ത് ഇന്ത്യൻസും മലയാളികളും പൊങ്കാലയുമായി എത്തിയത്. ഉടൻ തന്നെ അവർ അത് എഡിറ്റ് ചെയ്തെങ്കിലും പൊങ്കാല അവസാനിച്ചിട്ടില്ല. ഇത് നിങ്ങളുടെ വാർത്തകളുടെ വിശ്വാസ്യതയെ കാണിക്കുന്നു എന്നാണ് കമന്റുകൾ. അറിയില്ലെങ്കിൽ പഠിച്ചിട്ട് ചെയ്യണമെന്നാണ് മറ്റു ചില കമന്റുകൾ.