ലോകകപ്പ് ആദ്യ സെമിഫൈനലില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. ജൂലൈ ഒമ്പതിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ സെമിഫൈനല്‍. ജൂലൈ പതിനൊന്നിന് എഡ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ പതിനാലിന് ലോര്‍ഡ്സിലാണ് ഫൈനല്‍ പോരാട്ടം.
ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിലെ വിജയത്തോടെ ഒന്‍പതു മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി.ദക്ഷിണാഫ്രിക്കയോട് അവസാന പോരില്‍ പരാജയപ്പെട്ട ഓസ്ട്രേലിയ 14 പോയിന്റുമായി രണ്ടാമതായി. പട്ടികയിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ഏറ്റുമുട്ടും.