വിജയകരമായി പ്രദർശനം തുടരുന്ന അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നജീം ഇർഷാദ് ആലപിച്ച പുതിയ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്. അല്പനേരത്തേക്കാണെങ്കിൽ പോലും പ്രണവ് വെക്കുന്ന കിടിലൻ ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പ്രണയവും സൗഹൃദവും ബന്ധങ്ങളുടെ ആഴവുമെല്ലാം ഗാനത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രമേയത്തിലെ ദൃഢത കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. സയ ഡേവിഡ് നായികയായെത്തിയിരിക്കുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അഭിഷേക്, കലാഭവൻ ഷാജോൺ, ധർമ്മജൻ, ബിജുക്കുട്ടൻ എന്നിവരും അഭിനയിക്കുന്നു.