കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്. പല സിനിമാതാരങ്ങളും ഫേസ്ബുക്ക് പോസ്റ്റുകൾ കുറിച്ച് പ്രളയ രക്ഷാപ്രവർത്തനത്തിൽ തങ്ങളുടെ പിന്തുണ അറിയിക്കുമ്പോൾ ആദ്യവസാനം റിലീഫ് മെറ്റീരിയൽ കളക്ഷനിലൂടെ സാന്നിധ്യം അറിയിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമ ഇന്ദ്രജിത്തും.
അൻപോട് കൊച്ചി എന്ന സംഘടനയുടെ കീഴിൽ ഈ വർഷം വളരെ സുത്യർഹമായ സേവനമാണ് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും നിർവഹിക്കുന്നത്. ഇത് ആദ്യമായി അല്ല ഈ ദമ്പതികൾ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നത് .കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും അതിനു മുമ്പ് ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും ഇന്ദ്രജിത്തും പൂർണ്ണിമയും ആദ്യവസാനം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുവാനായി ഉണ്ടായിരുന്നു. എന്നാൽ ഒരിക്കൽപോലും മീഡിയ പബ്ലിസിറ്റി ആഗ്രഹിക്കാതെ ഒരു ഫേസ്ബുക്ക് ലൈവിലും വരാതെ ആരുമറിയാതെ ഉള്ള ഇവരുടെ പ്രവർത്തനം പലരും അറിയാതെ പോകുന്നു. പലപ്പോഴും പല വാർത്തകളും ആഘോഷമാക്കുന്ന മലയാളികൾ അറിഞ്ഞു കൊണ്ടോ അറിയാതെയോ ഇന്ദ്രജിത്തിനെയും പൂർണിമയേയും മറക്കുന്നത് പോലെയും തോന്നുന്നു. ആരാലും അറിയപ്പെടാതെ പോകേണ്ടതല്ല ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ഈ സുത്യർഹ സേവനങ്ങൾ.കൈയടിക്കാം ഈ താരദമ്പതികൾക്കായി ഒരിക്കൽ കൂടി.