എറണാകുളത്ത് വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ഇന്നലെയാണ് തുറന്നത്. നിരവധിപേര്‍ പാലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. നടന് ഇന്ദ്രജിത്തും കുണ്ടന്നൂര്‍ പാലത്തിലൂടെ നടത്തിയ രാത്രി യാത്രയുടെ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ്. മകള്‍ പ്രാര്‍ഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ചയാണ് പുതുക്കിപണിത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്തത്. മേല്പാലങ്ങള് തുറന്നതോടെ കുണ്ടന്നൂര്‍-വൈറ്റില യാത്ര എളുപ്പമായി. മേല്പാലങ്ങള് തുറക്കുന്നതിനു മുന്‍പു കുണ്ടന്നൂരില്‍ നിന്നു വൈറ്റില വരെ 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 14 മിനിറ്റു വേണ്ടി വന്നപ്പോള്‍ പുതിയ മേല്പാലങ്ങളിലൂടെ 5 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാന്‍ കഴിഞ്ഞുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
View this post on Instagram