പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇന്ദ്രജിത്ത് സുകുമാരനും അമിത് ചക്കാലക്കലും ഒരുമിച്ചെത്തുന്ന ‘ആഹാ’ സിനിമയുടെ ട്രയിലർ പുറത്ത്. വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം എഡിറ്റർ ആയിരുന്ന ബിബിൻ പോൾ സാമുവൽ ആണ്. തിയറ്ററുകളെ സജീവമാക്കാൻ എത്തുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ എന്റർടൈനറാണ് ‘ആഹാ’. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടത്. വൻ വരവേൽപ്പാണ് ട്രയിലറിന് ലഭിച്ചത്. ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യിൽ അമിത് ചക്കാലക്കൽ തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.
ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക. സാഹസികതയും വൈകാരികതയും നിറഞ്ഞ ഒരു സ്പോർട്സ് ത്രില്ലറായിട്ടാണ് ‘ആഹാ’ ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെയാണ് ‘ആഹാ’ ചിത്രീകരിച്ചത്. വടംവലിയുടെ ആവേശത്തോടൊപ്പം പ്രണയവും സൗഹൃദവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്.
സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത്ത്. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ജുബിത് നമ്രദത് ഗാനരചനയും സയനോരാ ഫിലിപ്പ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്യാപിറ്റൽ സ്റ്റുഡിയോസാണ് ‘ആഹാ’ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പി ആർ സി. കെ. അജയ് കുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ശ്യാമേഷ്, സന്ദീപ് നാരായണൻ, സ്റ്റണ്ട്സ് – മഹേഷ് മാത്യു. സ്റ്റിൽസ് – ജിയോ ജോമി, കല – ഷംജിത് രവി, വസ്ത്രാലങ്കാരം – ശരണ്യ ജീബു, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – ജീബു ഗോപാൽ. വാർത്താപ്രചരണം – എ എസ് ദിനേശ്.