വമ്പൻ പോസിറ്റീവ് റിപ്പോർട്ടുകളുമായി ബോക്സോഫീസ് കീഴടക്കി തുടങ്ങിയ ലൂസിഫർ മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലാലേട്ടൻ നായകനായ ചിത്രം മലയാളികൾക്ക് കാണാൻ കൊതിച്ചിരുന്ന ലാലേട്ടനെ തിരികെ നൽകിയിരിക്കുകയാണ്. ഒരു സംവിധായകൻ ആകണമെന്ന സ്വപ്നം ബാക്കിവെച്ച് പോയ അച്ഛൻ സുകുമാരന്റെ സ്വപ്നം സഫലീകരിച്ചിരിക്കുന്ന പൃഥ്വിരാജിനെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് ജ്യേഷ്ഠൻ ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അനിയനെയോർത്തുള്ള ജ്യേഷ്ഠന്റെ അഭിമാനം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഗോവർദ്ധൻ എന്നൊരു സത്യാന്വേഷിയുടെ കഥാപാത്രം ഇന്ദ്രജിത്ത് ലൂസിഫറിൽ അവതരിപ്പിക്കുന്നുമുണ്ട്.