Thursday, July 18

ഗൗതം മേനോന്റെ സംവിധാനത്തിൽ എം.ജി.ആറായി ഇന്ദ്രജിത്ത്; ജയലളിതയായി രമ്യാ കൃഷ്‌ണനും

Google+ Pinterest LinkedIn Tumblr +
“samvritha”

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങി പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍.
ഗൗതം മേനോന്‍ ചിത്രത്തില്‍ എംജിആറായി ഇന്ദ്രജിത്ത് എത്തുന്നു.ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന സീരീസില്‍ എംജിആറിന്‍റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്.

തമിഴില്‍ പുറത്തിറങ്ങുന്ന വെബ്‌ സിരീസ് 30 എപ്പിസോഡുകളുണ്ടാകും. നിര്‍മ്മാണം നിര്‍വഹിക്കുന്നതാരെന്ന കാര്യ൦ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ് സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.ജയലളിതയുടെ ജീവിതത്തെ കുറിച്ച്‌ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

“Lucifer”
Share.

About Author

Comments are closed.