മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
ഇപ്പോൾ തന്റെ മകളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. മകൾ പ്രാർത്ഥനയോടും നക്ഷത്രയോടുമുപ്പമുള്ള ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവെച്ചത്. ഒരു നല്ല ഭക്ഷണത്തിന് ശേഷം എന്ന തലകെട്ടോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ പങ്കു വെച്ചത്.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. ഇന്ദ്രജിത്തും പൂർണ്ണിമയും മാത്രമല്ല മകളായ നക്ഷത്രയും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് സുപരിചിതയാണ്. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ പിന്നണിഗായികയായി പാടുവാൻ നക്ഷത്രക്കാർക്ക് ഭാഗ്യം ലഭിച്ചു. സംഗീതത്തോടൊപ്പം നൃത്തത്തിലും ശ്രദ്ധചെലുത്തുന്ന താരപുത്രി ആണ് നക്ഷത്ര.