ഒരാളുടെ രൂപത്തിലല്ല മനസിലാണ് വ്യക്തിത്വമെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. തടിയുടെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ ഇന്ദുജ സമൂഹ മാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. തീറ്റ കുറച്ചാല്‍ വണ്ണം കുറയും എന്നു പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
108kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടക്കട്ടില്ല പക്ഷേ കാണുന്നവര്‍ക്ക് വലിയയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല തമാശയിലെ ഡയലോഗ് പോലെ ഒരു പരിജയം ഇല്ലാത്തവര്‍ വരെ മോളെ ചെറു തേന്‍ കുടിച്ചാല്‍ മതി വണ്ണം കുറയും ഭക്ഷണം കഴിക്കുന്നത് കുറക്കു എന്നൊക്കെ സത്യത്തില്‍ 3ഇഡലി ഇല്ലേ എറിപോയാല്‍ 4ഇഡലി അതില്‍ കൂടതല്‍ ഞാന്‍ കഴിക്കാറില്ല എന്നിട്ടും ഈ ഭക്ഷണം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നനത് എന്നു പറയുന്നവരോട് ജനറ്റിക് പരമായും ഹോര്‍മോണ്‍ പരമായും വണ്ണം വെക്കാന്‍ സാധ്യതയുണ്ട് ഇതൊന്നും തന്നെ മനസ്സിലാക്കാതെ തീറ്റ കുറച്ചാല്‍ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ വണ്ണമുള്ള വ്യക്തികള്‍ക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകള്‍ എന്തിനാണ് നിങ്ങള്‍ക്ക് വീട്ടിലെ അമ്മക്കോ പെങ്ങമ്മാര്‍ക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മനസിലായിട്ടില്ല???
ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ
ഇന്ദുജ പ്രകാശ്