മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഇനിയ. മോളിവുഡിലും കോളിവുഡിലു സജീവമായ താരത്തിന്റ ഫാഷൻ സ്റ്റൈലുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.വസ്ത്രധാരണവും അതിന് ചേരുന്ന മേക്കപ്പോട് കൂടിയാണ് താരം എത്തുന്നത് സാരിയിലായാലും കാഷ്വൽസിലായാലും അതിന്റേതായ രീതിയിലായിരിക്കും താരം എത്തുക.
റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്.
പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സ്വർണക്കടുവ, പരോൾ, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിച്ചത്. കോഫി എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഒരു നല്ല നർത്തകി കൂടിയാണ് ഇനിയ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്റ്റേജുകളിൽ താരം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇനിയ, തന്റെ പുത്തൻ ചിത്രങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.