മലയാളത്തിലെ പ്രിയപ്പെട്ട സഹ നടനും ഹാസ്യനടനുമായ ഇന്നസെന്റിന് മൂന്നാം തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് . കോവിഡ് കാലമായതിനാൽ സിനിമ തിരക്കുകൾ ഒന്നുമില്ലാതെ താരത്തിന്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന് തമാശ രൂപേണ പറയുന്നു.
തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും. പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ തന്റെ ശരീരത്തിൽ ക്യാൻസർ കണ്ടുപിടിക്കുന്നതെന്നും ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും എന്നും പറഞ്ഞു . ചികിത്സ തുടരുകയാണെന്നും താരത്തെ ചികിത്സിയ്ക്കുന്ന
ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ് എന്നും ഇന്നസെന്റ് പതിവുപോലെ ഹാസ്യരൂപേണ പറഞ്ഞു.
സന്തോഷം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാര്യമാണെന്നും അത് മരുന്നിനെ പോലെതന്നെ അത്രയും ശക്തിയുള്ളതാണെന്ന് നാം മനസ്സിലാക്കണമെന്നും താൻ ഇപ്പോൾ സന്തോഷവാനാണെന്നും രോഗം വരും പോകും എന്ന നിലപാടിലാണ് എന്നും പറഞ്ഞു .
ഇപ്പോൾ ആശുപത്രിയിലുള്ള എല്ലവരോടും തനിക്ക് ചോദിക്കാനുള്ളത് സന്തോഷത്തെ ക്കുറിച്ചാണ്. സുഖമല്ലേ വീണ്ടും കാണാം എന്ന് മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം എപ്പോഴും ഓർത്താൽ മതി.സിനിമയിലെ ഡയലോഗ് കൂട്ടിച്ചേർത്ത് ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ…’ നമുക്ക് ഒരുമിച്ച് ചാടാം. ഞാൻ പലതവണ ചാടിയതാണ്… എന്ന് പറഞ്ഞു കൊണ്ട് ഇന്നസെന്റ് വാക്കുകൾ നിർത്തി